അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നവീകരിച്ച ഡെർമറ്റോളജി കോസ്മറ്റോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി റീത്ത പോളും , ആശിർവാദ കർമ്മം അങ്കമാലി സെന്റ് ജോർജ് ബസ്സിലിക്ക വികാരി ഫാദർ ജിമ്മി പൂച്ചക്കാട്ട് നിർവഹിച്ചു.
മുഖത്തെ കറുത്ത പാടുകൾ മാറ്റുവാനുള്ള ആധുനിക ലേസർ ചികിത്സകളും, മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള ചികിത്സാരീതികൾ, ആന്റി എയ്ജിങ്ങ് ചികിത്സകൾ, ടാറ്റു മാറ്റുവാനുള്ള ചികിത്സകൾ, കൂടാതെ ആധുനിക ചികിത്സാരീതികളായ പിആർപി, ജി എഫ് സി തുടങ്ങി ത്വക്ക് സംബന്ധമായ എല്ലാ ചികിത്സകളും ആധുനിക രീതിയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലഭ്യമാണെന്ന് ഡോക്ടർമാരായ ഡോ. ബിന്ദു എബ്രഹാം ,ഡോ ആവേ മരിയ തുടങ്ങിയവർ പറഞ്ഞു ആശുപത്രി ഡയറക്ടർ ഫാ. ജോയ് ഐനിയാടൻ, ജോ. ഡയറക്ടർ ഫാ. തോമസ് വാളുക്കാരൻ, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാദർ റോക്കി കൊല്ലം കൂടി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


No comments yet.