അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ലോക വൃക്ക ദിനാചരണം നടത്തി വൃക്ക സംരക്ഷണ ബോധവൽക്കരണ വാക്കതോൺ അങ്കമാലി കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് ഫ്ലാഗ് ഓഫ് ചെയ്തു, , തുടർന്ന് ആശുപത്രിയിൽ നടന്ന വൃക്ക ദിനാചരണ ഉദ്ഘാടനം ആശുപത്രി ഡയറക്ടർ ഫാ. (ഡോ.)ജോയ് അയ് നിയാടിന്റെ അധ്യക്ഷതയിൽ യുവനടൻ അജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു, എട്ടുവർഷം മുൻപ് പാമ്പുകടിയേറ്റ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വന്നപ്പോൾ പുതുജീവൻ നൽകിയ ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി പറഞ്ഞാണ് ഉദ്ഘാടനം നിർവഹിച്ചത്, ഡയാലിസിസ് രോഗികൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ വൃക്ക സംരക്ഷണവും ബോധവൽക്കരണവും വളരെ അത്യാവശ്യമാണെന്നും വൃക്ക തകരാറിലായാൽ നമ്മുടെ ജീവിതം തന്നെ തകരാറിൽ ആകുമെന്ന് അജു വർഗീസ് പറഞ്ഞു.
ദിനംപ്രതി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നൂറോളം പേർ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഡയാലിസിസ് ചെയ്യുന്നുണ്ടെന്ന് ഡയറക്ടർ ഫാ. ജോയ് അയ്നിയാടൻ പറഞ്ഞു. അമ്പതോളം ഡയാലിസിസ് രോഗികൾക്ക് സൗജന്യഡയാലിസിസ് കിറ്റുകൾ വിതരണവും നടത്തി. ഡോക്ടർമാരായ ഡോ. ജോസഫ് കെ. ജോസഫ്, ഡോ. ജയിജു ജെയിംസ്, യൂറോളജി ഡോക്ടർമാരായ ഡോ. ജോൺ എബ്രഹാം, ഡോ. ജോസഫ് പോൾ കെ, ഡോ. സി. കെ ഈപ്പൻ, ഫാ. തോമസ് വാളുക്കാരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
No comments yet.