അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും, അങ്കമാലി മുനിസിപ്പാലിറ്റി കുടുംബശ്രീയും, അഗ്രികൾച്ചറൽ സൊസൈറ്റി അങ്കമാലിയും സംയുക്തമായി വനിതാദിനാഘോഷവും പ്രിവിലേജ് ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനവും നടത്തി.
ആശുപത്രി ഡയറക്ടർ ഫാദർ ജോയ് ഐനിയാട ന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം നിർവഹിച്ചു വനിതകളുടെ അവകാശങ്ങളെ കുറിച്ചും, അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഒരു ഓർമ്മപ്പെടുത്തൽ ആണ് ഈ ദിനം എന്നും, കുറച്ചുകാലങ്ങളായി സ്ത്രീകൾ ഓരോ മേഖലകളിലും മുൻനിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.
അങ്കമാലി മുനിസിപ്പാലിറ്റിയിലെ നാലായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങൾക്കും, അഗ്രികൾച്ചറൽ സൊസൈറ്റിയിലെ രണ്ടായിരത്തോളം വരുന്ന വനിത അംഗങ്ങൾക്കും ലിറ്റിൽ ഫ്ലവർ ആശുപത്രി നൽകുന്ന പ്രിവിലേജ് ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനവും നടന്നു. വനിതാ ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെയും, സൊസൈറ്റി അംഗങ്ങളുടെയും നഴ്സിംഗ് വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും ഗൈനക്കോളജി ഡോക്ടർമാരായ ഡോ. റാണി പോൾ, ഡോ. കൊച്ചുത്രേസ്യ, ഡോ. സ്റ്റാറി, നഴ്സിംഗ് കോളേജ് അധ്യാപകർ എന്നിവർ വിവിധ ക്ലാസുകൾ നയിക്കുകയും, കലാപരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. അങ്കമാലി മേഖലയിൽ വിവിധ തലങ്ങളിൽ വ്യക്തിപ്രഭാവം തെളിയിച്ച സിന്ധു മണിക്കുട്ടൻ, ക്ഷീരശ്രീ സ്റ്റേറ്റ് അവാർഡ് നേടിയ ജിജി ബിജു എന്നിവരെ ആദരിച്ചു
മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ റീത്താ പോൾ, മുനിസിപ്പൽ സെക്രട്ടറി എം എസ് ശ്രീരാഗ്, സൊസൈറ്റി സെക്രട്ടറി സിൻസി ഡെന്നി, സിഡിഎസ് പ്രസിഡന്റ് ലില്ലി ജോണി, ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ പൂജിത, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പ്രിയ ജോസഫ് എന്നിവർ ആശംസകള് നേർ ന്ന് സംസാരിച്ചു.
No comments yet.